ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Saturday, May 18, 2024 1:47 PM IST
പമ്പ: ശബരിമല തീര്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീണ സന്ദീപിനെ ഉടനെ തന്നെ പമ്പയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടകത്തില്‍ നിന്ന് തീർഥാടകസംഘത്തിനൊപ്പമാണ് സന്ദീപ് എത്തിയത്. പമ്പ പോലീസ് തുടർനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.