തൃ​ശൂ​ർ: വി­​യ്യൂ​ര്‍ ജ­​യി­​ലി​ല്‍ എ­​ത്തി­​ച്ച­​പ്പോ​ള്‍ ര­​ക്ഷ­​പെ​ട്ട മോ­​ഷ്ടാ­​വ് ബാ­​ല­​മു­​രു­​ക​ന്‍ കേ​ര­​ളം വി­​ട്ടെ­​ന്ന് നി­​ഗ​മ­​നം. ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നാ​ണ് ഇയാൾ രക്ഷപെട്ടത്.

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സംഭവം. ത​മി​ഴ്‍​നാ​ട് പൊ​ലീ​സി​ന്‍റെ വാ​നി​ൽ വി​യ്യൂ​ര്‍ ജ​യി​ലി​ന് മു​മ്പി​ലെ​ത്തി​യ​തോ​ടെ പൊ​ലീ​സു​കാ​ര്‍ ബാ​ല​മു​രു​ക​ന്‍റെ കൈയിലെ വി​ല​ങ്ങ് ഊ​രി. ഉടനെ ഇ​യാ​ള്‍ വാ​നി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ഗ്ലാ​സ് ഡോ​ര്‍ തു​റ​ന്ന് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​കം, മോ​ഷ​ണം ഉ​ൾ​പ്പെ​ടെ 53 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ബാ​ല​മു​രു​ക​ൻ. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് നേ​ര​ത്തെ​യും ബാ​ല​മു​രു​ക​ൻ ജ​യി​ല്‍ ചാ​ടി​യി​ട്ടു​ണ്ട്.