പട്ടാള ക്യാന്പിൽ സ്ഫോടനം; ഏഴ് സൈനികർക്ക് പരിക്ക്
Saturday, May 18, 2024 5:35 AM IST
സെന്റ് പീറ്റേഴ്സ്ബർഗ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യൻ സൈനികർ ഉപയോഗിച്ച ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ക്യാന്പിൽ പൊട്ടിത്തെറി.
വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു. ക്യാന്പും പരിസരം വൃത്തിയാക്കുന്നതിനിടെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു വെന്ന് സൈനിക വക്താവ് പറഞ്ഞു.
പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും നില ഗുരുതരമല്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.