ബി.ആർ.അംബേദ്ക്കറിനും സവർക്കറിനും പ്രണാമം അർപ്പിച്ച് നരേന്ദ്ര മോദി
Saturday, May 18, 2024 5:14 AM IST
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്ക്കറിനും ഹിന്ദുമഹാ സഭ നേതാവ് വീർ സവർക്കറിനും പ്രണാമം അർപ്പിച്ചു.
അഞ്ചു ഘട്ടങ്ങളിലായി മഹാരാഷ്ട്രയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇവരുവർക്കും പ്രണാമം അർപ്പിച്ചത്. മുംബൈയിലെ ആറ് സീറ്റുകൾ ഉൾപ്പെടെ 13 മണ്ഡലങ്ങളിൽ മേയ് 20 ആണ് വോട്ടെടുപ്പ്.
വെള്ളിയാഴ്ച മുബൈയിലെത്തിയ മോദി കോൺഗ്രസിനെയും ഇന്ത്യാ സഖ്യത്തിനെയും കടന്നാക്രമിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.