തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ സ​മ​രം ഒ​ത്തു​തീ​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ച​ത് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു​വെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. വി.എസ്.അച്യുതാനന്ദന്‍റെ വാശിയായിരുന്നു സോ​ളാ​ര്‍ സ​മ​രത്തിന് കാരണമായത്.

സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ൻ ആ​ര് മു​ൻ​കൈ എ​ടു​ത്തു​വെ​ന്ന​ത് പ്ര​സ​ക്ത​മ​ല്ല. ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും അ​തി​ന് താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷി​ച്ച​ത് സി​പി​എം അ​ണി​ക​ളെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് വ്യക്തമാക്കി.

താ​ൻ പ​റ​ഞ്ഞി​ട്ടാ​ണ് ബ്രി​ട്ടാ​സ് ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​യാ​യ​ത്. ഇ​ട​തു​മു​ന്ന​ണി​ക്കും ഒ​ത്തു​തീ​ര്‍​പ്പി​ന് താ​ല്‍​പ​ര്യ​മു​ണ്ടെ​ന്ന് തി​രു​വ​ഞ്ചൂ​രി​നെ അ​റി​യി​ച്ചു. ബ്രി​ട്ടാ​സി​നൊ​പ്പം തി​രു​വ​ഞ്ചൂ​രി​ന്‍റെ വീ​ട്ടി​ലെ​ത്തി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന് എന്ത് റോളുണ്ടെന്ന് അറിയില്ലെന്നും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.

മു­​ഖ്യ­​മ­​ന്ത്രി ഉ­​മ്മ​ന്‍­ ചാ­​ണ്ടി­​യു­​ടെ രാ­​ജി ആ­​വ­​ശ്യ­​പ്പെ​ട്ടു­​കൊ­​ണ്ട് 2013 ഓ­​ഗ­​സ്റ്റ് 12ന് ന­​ട­​ന്ന സെ­​ക്ര­​ട്ട­​റി­​യേ­​റ്റ് വ­​ള­​യ​ല്‍ സ­​മ­​രം ഒ­​ന്ന­​ര ദി​വ­​സം കൊ­​ണ്ട് അ­​വ­​സാ­​നി­​ച്ച­​ത് എ­​ങ്ങ­​നെ­​യാ­​ണെ­​ന്ന് ജോ​ൺ മു​ണ്ട​ക്ക​യം വെ­​ളി­​പ്പെ­​ടു­​ത്തി­​യ​തോടെയാണ് പുതിയ വിവാദം തിരിതെളിച്ചത്. ഒ​രു ആ­​നു­​കാ​ലി­​ക പ്ര­​സി­​ദ്ധീ­​ക­​ര­​ണ­​ത്തി​ല്‍ "സോ­​ളാ​ര്‍ ഇ­​രു­​ണ്ട­​പ്പോ​ള്‍' എ­​ന്ന പേ­​രി​ല്‍ എ­​ഴു​തി­​യ പ­​ര­​മ്പ­​ര­​യു­​ടെ മൂ​ന്നാം ഭാ­​ഗ­​ത്തി­​ലാ­​ണ് വെ­​ളി­​പ്പെ­​ടു­​ത്ത​ല്‍.

താ​ന്‍ കൂ­​ടി ഇ­​ട­​പെ​ട്ടു­​കൊ­​ണ്ടാ­​ണ് സ​മ­​രം ഒ­​ത്തു­​തീ​ര്‍­​പ്പാ­​ക്കി­​യ​ത്. അ­​തി­​ന് തു​ട­​ക്കം കു­​റി­​ച്ച­​ത് ജോ​ണ്‍ ബ്രി­​ട്ടാ­​സി​ന്‍റെ ഫോ​ണ്‍ കോ­​ളാ­​ണെ​ന്ന് ലേ​ഖ​ക​ൻ വെ​ളി​പ്പെ​ടു​ത്തിയിരുന്നു. സ​മ​രം എ​ങ്ങ​നെ​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്കേ​ണ്ടേ എ­​ന്ന് ബ്രി­​ട്ടാ­​ണ് ത­​ന്നെ വി­​ളി­​ച്ച് ചോ­​ദി​ച്ചു. പാ​ര്‍­​ട്ടി നേ­​തൃ​ത്വം അ­​റി​ഞ്ഞു­​കൊ­​ണ്ടാ­​ണ് ഇ­​തെ­​ന്ന് ത­​നി­​ക്ക് ബോ­​ധ്യ­​മാ​യി.

ഉ​ട​നെ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചാ​ല്‍ സ​മ​രം പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​റി​യി​ക്കാ​മോ എ­​ന്ന് ബ്രി­​ട്ടാ­​സ് ചോ­​ദി​ച്ചു. ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം നേ​ര​ത്തെ ത​ന്നെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ­​ല്ലോ എ­​ന്നു താ​ന്‍ ചൂ​ണ്ടി​ക്കാ­​ട്ടി. അ­​ത് പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചു പ​റ​ഞ്ഞാ​ല്‍ മ­​തി എ​ന്ന് ബ്രി­​ട്ടാ­​സ് പ­​റ​ഞ്ഞു.

പി­​ന്നീ­​ട് താ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വി​ളി​ച്ച് ബ്രി​ട്ടാ​സ് പ​റ​ഞ്ഞ കാ​ര്യം അ​റി­​യി­​ച്ചെ​ന്നും അ­​ദ്ദേ­​ഹം ലേ­​ഖ­​ന­​ത്തി​ല്‍ പ­​റ­​യു​ന്നു. പാ​ര്‍​ട്ടി തീ​രു​മാ​നം ആ​ണോ​യെ​ന്ന് ചോ​ദി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വി​ളി​ച്ച് വി​വ​രം പ​റ​യാ​മോ­​യെ­​ന്ന് ചോ­​ദി​ച്ചു.

താ​ന്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. കു​ഞ്ഞാ​ലി​ക്കു​ട്ടി തി​രു​വ​ഞ്ചൂ​രി​നെ ബ​ന്ധ​പ്പെ​ട്ടു. തി​രു​വ​ഞ്ചൂ​ര്‍ ബ്രി​ട്ടാ​സി​നേ​യും തു​ട​ര്‍​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​നേ​യും വി​ളി​ച്ചു സം​സാ​രി­​ച്ചു.

തു​ട​ര്‍​ന്ന് ഇ​ട​തു പ്ര​തി​നി​ധി​യാ​യി എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ക​ണ്ടു. അ​തോ​ടെ സ​മ​രം തീ​രാ​ന്‍ അ​ര​ങ്ങൊ​രു​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. വൈ​കാ​തെ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ സ​മ​ര​വും പി​ന്‍­​വ­​ലി­​ച്ചെ​ന്നും ലേ­​ഖ­​ന­​ത്തി​ല്‍ പ­​റ­​യു­​ന്നു. സ­​മ­​ര­​ത്തി­​ന്‍റെ മു​ന്‍ നി­​ര­​യി­​ലു­​ണ്ടാ­​യി­​രു​ന്ന തോ​മ­​സ് ഐ​സ­​ക് ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള­​വ​ര്‍ ഇ­​ക്കാ​ര്യം അ­​റി­​ഞ്ഞി­​രു­​ന്നി­​ല്ലെ​ന്നും ലേ­​ഖ­​ക​ന്‍ വ്യ­​ക്ത­​മാ​ക്കി.