മേയ് അവസാനം കൂട്ട വിരമിക്കൽ; സർക്കാർ കണ്ടെത്തേണ്ടത് 9,000 കോടി രൂപ
Friday, May 17, 2024 4:21 PM IST
തിരുവനന്തപുരം: മേയ് അവസാനം പതിനാറായിരത്തോളം ജീവനക്കാർ സര്‍ക്കാര്‍ സര്‍വീസിൽനിന്ന് വിരമിക്കുന്പോൾ ആനുകൂല്യങ്ങൾ തീര്‍ത്ത് കൊടുക്കാൻ സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടത് ഏകദേശം 9,000 കോടി രൂപ. ഈ സാഹചര്യത്തിൽ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു.
അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാൻ പണം കണ്ടെത്തണം. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമ പെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തെ ക്ഷേമ പെന്ഷൻ കുടിശികയാണ്. ഈ പ്രതിസന്ധിക്കിടെയിലാണ് ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കൽ.
പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല. വിഷയത്തിൽ നയപരമായ തീരുമാനം ആദ്യം ഇടതുമുന്നണി എടുക്കണം. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ചകളുണ്ടാകാൻ സാധ്യതയുണ്ട്.