മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Friday, May 17, 2024 8:09 AM IST
തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പോലീസ് ഇതിനായി അപേക്ഷ നൽകി. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അതേസമയം ഡ്രൈവറുടെ പരാതിയിൽ കോടതി ഇടപെടലിനെ തുടർന്നാണ് ആര്യാ രാജേന്ദ്രനെതിരെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെയും ഇവരുടെ ബന്ധുകൾക്കെതിരെയും പോലീസ് കേസെടുത്തത്.