സ്ത്രീവിരുദ്ധ പരാമര്‍ശം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹരിഹരന് നോട്ടീസ്
Thursday, May 16, 2024 1:15 PM IST
വടകര: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. വെള്ളിയാഴ്ച രാവിലെ 11ന് വടകര ഇന്‍സ്പെക്ടര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ഹരിഹരന്റെ പ്രസംഗം പോലീസ് നേരത്തേ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.
വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദപരാമര്‍ശം. ടീച്ചറുടെ പോണ് വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോയെന്നും ഒരു നടിയുടെ പേര് പറഞ്ഞ ശേഷം അവരുടെ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്നുമായിരുന്നു പരാമര്‍ശം. സംഭവത്തില്‍ ഹരിഹരന് പിന്നീട് ഖേദപ്രകടനം നടത്തിയിരുന്നു.