സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
Thursday, May 16, 2024 12:44 AM IST
ജെനീവ: വടക്കൻ സ്വിറ്റ്സർലൻഡിലെ സോഫിൻഗെൻ പട്ടണത്തിൽ കത്തിയാക്രമണം. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റവരുടെ എണ്ണമോ അക്രമിയെക്കുറിച്ചുള്ള വിശദാംശങ്ങളോ പോലീസ് നൽകിയിട്ടില്ല. സൂറിച്ചിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ പടിഞ്ഞാറ് ആർഗൗ കന്റോണിലെ റെയിൽവേ സ്റ്റേഷനിൽ ഒരു വഴിയാത്രക്കാരന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.
തുടർന്ന് കണ്ണിൽ കണ്ടവരെയെല്ലാം ഇയാൾ പരിക്കേൽപ്പിച്ചു. രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടിയത്. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.