മും​ബൈ: ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ സു​ര​ക്ഷാ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. പ്ര​കാ​ശ് ക​പ്ഡെ (39) ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

പു​ല​ർ​ച്ചെ ക​പ്ഡെ​യു​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​യാ​ൾ.

സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ ക​ഴു​ത്തി​ൽ വെ​ടി​വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.