ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍
Wednesday, May 15, 2024 3:05 PM IST
കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് നടപടി.
സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നേരത്തെ, ജോണി സാഗരികയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.