ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതികളെത്തിയ കാര്‍ കസ്റ്റഡിയില്‍
Tuesday, May 14, 2024 3:29 PM IST
കണ്ണൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ആര്‍എംപി നേതാവ് ഹരിഹരനെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍. വാഹന ഉടമ സിബിന് ലാലിന്റെ വീട്ടില്‍നിന്നാണ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
തന്റെ പരിചയക്കാരാണ് കാര്‍ ഉപയോഗിച്ചതെന്നാണ് വാഹന ഉടമയുടെ മൊഴി. ഹരിഹരന്റെ വീട്ടിലെത്തുന്പോൾ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണെന്നാണ് പോലീസിന്റെ നിഗമനം.
ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇവരില്‍ ആരെങ്കിലും ആണോ പിന്നീട് ബൈക്കിൽ എത്തി ഹരിഹരന്റെ വീടിന് നേരെ സ്ഫോടവസ്തു എറിഞ്ഞതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.