നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Tuesday, May 14, 2024 4:03 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ മണ്ഡലത്തിലെത്തിയ മോദി റോഡ് ഷോ നടത്തി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അഞ്ചു കിലോമീറ്റർ റോഡ് ഷോ നടത്തിയത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങ് എൻഡിഎയിലെ പ്രധാന നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും മുതിർന്ന നേതാക്കളെയും എല്ലാം പങ്കെടുപ്പിച്ച് ശക്തിപ്രകടനമാക്കാനാണ് ബിജെപിയുടെ തീരുമാനം.
ഇന്ന് രാവിലെ 11.40 നാണു മോദി നാമനിർദേശ പത്രിക സമർപ്പിക്കുക. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്.