ബി​ഹാ​ര്‍ മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി അ​ന്ത​രി​ച്ചു
ബി​ഹാ​ര്‍ മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി അ​ന്ത​രി​ച്ചു
Monday, May 13, 2024 11:09 PM IST
പാ​റ്റ്‌​ന: ബി​ഹാ​ര്‍ മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വു​മാ​യ സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി (72) അ​ന്ത​രി​ച്ചു. കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ബി​ഹാ​റി​ലെ ബി​ജെ​പി​യു​ടെ മു​ഖ​മാ​യി​രു​ന്നു. ജെ​ഡി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച് ര​ണ്ട് വ​ട്ടം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്ന സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി​യു​ടെ കാ​ലാ​വ​ധി ഈ​യ​ടു​ത്താ​ണ് അ​വ​സാ​നി​ച്ച​ത്.

നി​തീ​ഷ് കു​മാ​റു​മാ​യി മി​ക​ച്ച ബ​ന്ധ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഹാ​റി​ലെ താ​ര​പ്ര​ചാ​ര​ക​നാ​യും പ്ര​ക​ട​ന പ​ത്രി​ക ക​മ്മ​റ്റി അം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​നാ​യ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​ണ്ടാ​വി​ല്ലെ​ന്ന് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി പ​റ​ഞ്ഞി​രു​ന്നു.
Related News
<