കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു മരിച്ചു
Monday, May 13, 2024 7:15 PM IST
കൊല്ലം: ശാസ്താംകോട്ടയിൽ ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപിനാണ് മരിച്ചത്.
രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പണിക്കിടെ ഷോക്കേറ്റ പ്രദീപൻ ഏണിയിൽ സേഫ്റ്റി ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
15 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുന്ന ആളാണ് മരിച്ച പ്രദീപൻ. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.