ഗാസിയാബാദിൽ വസ്തു ഇടപാടുകാരനെ മരുമകൻ വെടിവച്ചു കൊന്നു
Monday, May 13, 2024 12:43 AM IST
ലക്നോ: യുപിയിൽ 55 കാരനായ വസ്തുവ്യാപാരിയെ അനന്തരവനും കൂട്ടാളികളും ചേർന്ന് വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടയാളുടെ അനന്തരവൻ ഒളിവിലാണെന്നും കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലോണി ബോർഡർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം ആളുകൾ വിക്രം മാവ് എന്നയാൾക്ക് നേരെ വെടിവച്ചു.ആക്രമണത്തിൽ വിക്രം മാവിന്റെ വയറ്റിലും നെഞ്ചിലും പരിക്കേറ്റു.
മാവിയെ ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുഖ്യപ്രതി പവൻ ഭാട്ടി ഉൾപ്പെടെ 17 പേർക്കെതിരെ വിക്രമിന്റെ മകൻ സാഗർ മാവി പരാതി നൽകിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിവേക് ചന്ദ്ര യാദവ് പറഞ്ഞു.