ക­​ണ്ണൂ​ര്‍: ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്.​ഹ​രി​ഹ​ര​ന്‍റെ സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍​ശ­​ത്തെ ത­​ള്ളി വ­​ട­​ക­​ര­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ഷാ­​ഫി പ­​റ­​മ്പി​ല്‍. ഹ­​രി­​ഹ​ര­​ന്‍റെ തെ­​റ്റി­​ന് യാ­​തൊ­​രു ന്യാ­​യീ­​ക­​ര­​ണ​വും ഇ­​ല്ലെ­​ന്ന് ഷാ­​ഫി പ്ര­​തി­​ക­​രി​ച്ചു.

ഒ­​രു പൊ­​തു ഇ­​ട​ത്തി­​ലോ സ്വ­​കാ­​ര്യ സം­​ഭാ­​ഷ­​ണ​ത്തി​ലോ പോ​ലും ഉ­​പ­​യോ­​ഗി­​ക്കാ​ന്‍ പാ­​ടി​ല്ലാ­​ത്ത വാ­​ക്കു­​ക­​ളാ­​ണ് ഹ­​രി­​ഹ­​ര​ന്‍ ഉ­​പ­​യോ­​ഗി­​ച്ച​ത്. ഇ­​ത് നൂ­​റ് ശ­​ത­​മാ­​നം അ­​നു­​ചി­​ത­​മാ​ണ്. വ­​നി​ത­​ക­​ളോ­​ട് രാ­​ഷ്ട്രീ​യ വി­​യോ­​ജി­​പ്പ് പ്ര­​ക­​ടി­​പ്പി­​ക്കാം, പ­​ക്ഷേ അ​ധി­​ക്ഷേ­​പി­​ക്ക­​രു­​തെ­​ന്ന് ഷാ­​ഫി പ­​റ​ഞ്ഞു.

ഹ­​രി­​ഹ​ര­​ന്‍റെ പ­​രാ­​മ​ര്‍​ശ­​ത്തെ മ­​റ്റൊ​ന്നും പ​റ­​ഞ്ഞ് ത­​ങ്ങ​ള്‍ ബാ­​ല​ന്‍­​സ് ചെ­​യ്യാ​ന്‍ ശ്ര­​മി­​ക്കി​ല്ല. സം­​ഭ­​വ­​ത്തി​ല്‍ പി­​ന്നീ­​ട് ഹ­​രി­​ഹ­​ര​ന്‍ നി​ര്‍­​വ്യാ­​ജം ഖേ­​ദം പ്ര­​ക­​ടി­​പ്പി­​ച്ചി­​ട്ടു­​ണ്ടെ​ന്നും ഷാ­​ഫി കൂട്ടി­​ച്ചേ​ര്‍​ത്തു.

യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക​ര​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ കെ.​എ​സ്.​ഹ​രി​ഹ​ര​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ടീ​ച്ച​റു​ടെ പോ​ൺ വീ​ഡി​യോ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക്കു​മോ. മ​റ്റാ​രു​ടെ​യെ​ങ്കി​ലും ഉ​ണ്ടാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ൽ മ​ന​സി​ലാ​ക്കാ​മെ​ന്ന് ഒ​രു ന​ടി​യു​ടെ പേ​ര് പ​റ​ഞ്ഞാ​യി​രു​ന്നു ഹ​രി​ഹ​ര​ന്‍റെ പ​രാ​മ​ർ​ശം.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, ഷാ​ഫി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് ഹ​രി​ഹ​ര​ൻ സ്­​ത്രീ­​വി­​രു­​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.