മഞ്ഞപ്പിത്തം; മലപ്പുറത്ത് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Sunday, May 12, 2024 9:24 AM IST
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍ ആണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഏഴുപേരാണ് ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.