വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തെരഞ്ഞെടുപ്പില്‍ തോല്ക്കാന്: ഷാഫി പറമ്പില്‍
Sunday, May 12, 2024 4:07 AM IST
വടകര: വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം നൂറ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണെന്ന് വടകരയിലെ യുഡിഎഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.
വടകരയെ വിഭജിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഷാഫി പറമ്പിലിനെതിരായി ഉയര്‍ന്നുവന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ യുഡിഎഫ് നടത്തിയ ജനകീയ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം നൂറ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണ്. വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം വടകരയെ ചേര്‍ത്ത് നിര്‍ത്തും.
വടകരയെ വിഭജിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് ഉണ്ടാകില്ല. വര്‍ഗീയ ധ്രുവീകരണത്തിന് വടകര നിന്നുകൊടുത്തിട്ടില്ല എന്ന് ജൂണ്‍ നാലിന് വ്യക്തമാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.