റിഷഭ് പന്തിന് വിലക്ക്; അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കും
Saturday, May 11, 2024 10:08 PM IST
ന്യൂഡൽഹി: കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ റിഷഭ് പന്തിന് വിലക്ക് ഏർപ്പെടുത്തിയതിനാൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ബംഗളൂരുവിന് എതിരായ മത്സരത്തിൽ അക്സര്‍ പട്ടേല്‍ നയിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീമിന്റെ ഉപനായകനാണ് അക്സര്‍ പട്ടേല്‍. അദേഹം വളരെ പരിചസമ്പന്നനായ ഐപിഎല്‍ താരമാണെന്നും ഏറെ പരിചയമുള്ള രാജ്യാന്തര കളിക്കാരനാണെന്നും മുഖ്യ പരിശീലകന് റിക്കി പോണ്ടിംഗ് പറഞ്ഞു.
രാജസ്ഥാന് റോയല്‍സിനെതിരായ പോരാട്ടത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പന്തിന് ഐപിഎൽ ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനൊപ്പം പന്ത് 30 ലക്ഷം പിഴയുമൊടുക്കണം. ടീം അംഗങ്ങള്‍ 12 ലക്ഷം രൂപ വീതം പിഴയൊടുക്കണം.