കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
Saturday, May 11, 2024 3:44 PM IST
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്.
കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശേരി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ബിനേഷിന്റെ വാരിയെല്ലിന് പരിക്കേറ്റു. ബിനേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.