പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി അ​മ്പി​ട്ട​ൻ​ത​രി​ശ് വാ​ഴ​പ്പ​ള്ളം ചി​റ​കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ബി​നേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കി​ഴ​ക്ക​ഞ്ചേ​രി പ്ലാ​ച്ചി​കു​ള​മ്പ് വേ​ങ്ങ​ശേ​രി പ​ള്ളി​ക്ക് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബി​നേ​ഷി​ന്‍റെ വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റു. ബിനേഷിനെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.