ഡൽഹിയിൽ അതിശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്
Saturday, May 11, 2024 6:58 AM IST
ന്യൂഡൽഹി: ഡൽഹിയിൽ അതിശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജനങ്ങൾ വീടിനകത്ത് തന്നെ തുടരണം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായേക്കാം. പുൽവീടുകളും കുടിലുകളും തകരും. അധികം കനമില്ലാത്ത വസ്തുക്കൾ പറന്നുപോകാനും കൃഷിനാശം സംഭവിക്കാനും സാധ്യതയുണ്ട്.