ഷവര്‍മയ്ക്കൊപ്പം നല്കിയ മുളകിന് നീളം കുറഞ്ഞു; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം
Friday, May 10, 2024 9:21 PM IST
മലപ്പുറം: ഷവര്‍മയ്ക്കൊപ്പം നല്കിയ മുളകിന് നീളം കുറഞ്ഞുപോയതിന്റെ പേരിൽ ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. വയനാട് സ്വദേശി കരീമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്.
സംഭവത്തിൽ മലപ്പുറം സ്വദേശികളായ സത്താര്‍ , മുജീബ്, ജനാര്ദ്ദനന്, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അന്വേഷണം ആരംഭിച്ചതായും ഹോട്ടലുടമയില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. സംഭവസമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവരോടും ജീവനക്കാരോടും പോലീസ് വിവരങ്ങള്‍ തേടിയിരുന്നു.