മഞ്ഞപ്പിത്തം; ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരിച്ചു
Friday, May 10, 2024 1:46 PM IST
പാലക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ ചാലിയാര്‍ സ്വദേശി റെനീഷ് ആണ് മരിച്ചത്.
രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം കരളിനെ ബാധിച്ചിരുന്നതിനാല്‍ കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു.
ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം. ചാലിയാര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് പേര് കൂടി ചികിത്സയിലുണ്ട്.