തൃശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു
Friday, May 10, 2024 10:54 AM IST
തൃശൂര്‍: കാറളം ചെമ്മണ്ടയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ ആക്രമിച്ചത്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാക്കത്തികൊണ്ട് ദീപ്തിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സാബു വിഷം കഴിക്കുകയും കൈഞരമ്പ് മുറിക്കുകയുമായിരുന്നു.
സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.