എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്
Wednesday, May 8, 2024 1:21 AM IST
തിരുവനന്തപുരം: എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച് വിതരണം ചെയ്ത കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്.
കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസാണ് കേസെടുത്തത്.
എൻസിഇആര്‍ടി നൽകിയ പരാതി പ്രകാരമാണ് പോലീസ് നടപടിയെടുത്തത്. സ്ഥാപനത്തിൽ നിന്നും ഒന്ന്, അഞ്ച്, ഒൻപത് ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു.