പ്രജ്വൽ രേവണ്ണക്കേസ്; ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പേര് ഉപയോഗിക്കരുതെന്ന് കോടതി
Monday, May 6, 2024 5:58 PM IST
ബംഗളൂരു: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ടുള്ള വാർത്തകളിൽ തങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നത് കോടതി വിലക്കിയെന്ന് എച്ച്.ഡി.ദേവഗൗഡ.
കേസിൽ തന്റെയോ മകൻ കുമാരസ്വാമിയുടെയോ പേര് പരാമർശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയിൽ നിന്ന് വാങ്ങിയെടുത്തെന്ന് ജെഡിഎസ് അധ്യക്ഷൻ പറഞ്ഞു. എന്ത് ആരോപണം ഉന്നയിച്ചാലും തെളിവുകൾ ഹാജരാക്കണമെന്ന് ബംഗളൂരു സെഷൻസ് കോടതി ഉത്തരവിട്ടു.
ഗൂഗിൾ, മെറ്റ, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ, മറ്റ് 86 മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് എതിരെയാണ് ദേവഗൗഡയും കുമാരസ്വാമിയും നിരോധന ഉത്തരവ് വാങ്ങിയെടുത്തിരിക്കുന്നത്.