സ്വര്‍ണവില വീണ്ടും വർധിച്ചു
Monday, May 6, 2024 12:24 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 6,605 രൂപയാണ് ഇന്നത്തെ വില. ഒരു പവന് സ്വര്‍ണത്തിന്റെ വില 52,840 രൂപയായി. 7,205 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. പവന് 57,640 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ് തീര്‍ത്തിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്,