നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ലഷ് നശിപ്പിച്ചു
Monday, May 6, 2024 12:16 PM IST
കോഴിക്കോട്: കന്നിയാത്രയില്‍ നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഞായറാഴ്ചത്തെ യാത്രയ്ക്കിടെ ശുചിമുറിയിലെ ഫ്ലഷിന്റെ ബട്ടൺ ആണ് ആരോ ഇളക്കി കളഞ്ഞത്. ഇന്ന് രാവിലെ ബസ് ബംഗളൂരുവിലേക്ക് പോയത് ശുചിമുറി സൗകര്യം ഇല്ലാതെയാണ്.
പുലര്‍ച്ചെ നാലിനാണ് കോഴിക്കോടുനിന്നു ബംഗളൂരുവിലേക്ക് ബസ് യാത്ര തിരിച്ചത്. ഞായറാഴ്ചയായിരുന്നു കന്നിയാത്ര. ആദ്യ യാത്രയ്ക്കിടെ ബസിന്റെ വാതലിനും കേടുപാടുകൾ സംഭവിച്ചിരുന്നു.
നവകേരള ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. ബസിന്റെ ആദ്യ യാത്രയിൽ നിരവധി സ്ഥളത്ത് സ്വീകരണങ്ങളും ഒരുക്കിയിരുന്നു.