കോ​ഴി​ക്കോ​ട്: ബി​ജെ​പി നേ​താ​വും സ​ഹോ​ദ​രി​യു​മാ​യ പ​ദ്മ​ജ വേ​ണു​ഗോ​പാ​ലി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ന്‍. കോ​ണ്‍​ഗ്ര​സി​ൽ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. പ​ദ്മ​ജ കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യം നോ​ക്കേ​ണ്ടെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

തൃ​ശൂ​ര്‍ മാ​ത്രം ആ​യി പ്ര​ശ്‌​നം ഇ​ല്ല. കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും സം​ഘ​ട​ന ദൗ​ര്‍​ബ​ല്യം ഉ​ണ്ട്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തും. സെ​മി കേ​ഡ​ര്‍ ഒ​ന്നും അ​ല്ല കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ട​ത്.​താ​ഴെ​ക്കി​ട​യു​ള്ള പ്ര​വ​ര്‍​ത്ത​നം ആ​ണ് വേ​ണ്ട​ത്. മു​ന്‍ അ​നു​ഭ​വം വെ​ച്ച് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കുമെന്നും മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു.

തൃ​ശൂ​രി​ൽ സി​പി​എം- ബി​ജെ​പി അ​ന്ത​ര്‍​ധാ​ര ന​ട​ന്നതായി മു​ര​ളീ​ധ​ര​ന്‍. എന്നാൽ യു​ഡി​എ​ഫി​ന് പ​രാ​ജ​യ ഭീ​തി ഇ​ല്ല. കെ. ​സു​ധാ​ക​ര​ന്‍റെ കെപിസിസി അധ്യക്ഷനായിട്ടുള്ള മ​ട​ങ്ങി​വ​ര​വ് സംബന്ധിച്ച് വി​വാ​ദ​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.