പ്രചാരണ സാമഗ്രികൾ പത്തിനകം നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Sunday, May 5, 2024 10:51 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എൽഡിഎഫ് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പത്തിനകം ഇവ നീക്കംചെയ്യണമെന്നാണ് നിർദേശം.
നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും പൊതുവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കംചെയ്യണം.
ഇതിനായി പാർട്ടി പ്രവർത്തകരും നേതാക്കളും രംഗത്തിറങ്ങണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.