കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞ സംഭവം മനസാക്ഷിയെ ഉലയ്ക്കുന്നത്: ബാലാവകാശ കമ്മീഷന്
Friday, May 3, 2024 8:20 PM IST
കൊച്ചി: പനമ്പള്ളിനഗറിലെ ഫ്ലാറ്റിൽ നിന്നും നവജാത ശിശുവിനെ പുറത്തേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുന്നതാണെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാര്‍. സംഭവം നടന്ന പനമ്പള്ളിനഗറിലെ ഫ്ലാറ്റും പരിസരവും ബാലാവകാശ കമ്മീഷൻ ചെയർമാൻ സന്ദർശിച്ചു.
സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലെയുള്ള ക്രൂരതകള്‍ ആരും ചെയ്യരുത്. അവരെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍, ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പെടെ അനവധി സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. അവര്‍ അവിടെ സുരക്ഷിതരായി വളരുമെന്നും അദ്ദേഹം പറഞ്ഞു.
പനമ്പള്ളിനഗർ സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.