ബ്രിജ് ഭൂഷണിന്റെ മകന്റെ സ്ഥാനാർഥിത്വം ; രാജ്യത്തെ പെൺമക്കൾ തോറ്റെന്ന് സാക്ഷി മാലിക്
Thursday, May 2, 2024 9:22 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിന്റെ മകന് സീറ്റ് നൽകിയ ബിജെപിയെ വിമർശിച്ച് ഗുസ്തി താരം സാക്ഷി മാലിക്.
ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള സിറ്റിംഗ് എംപിയായ ബ്രിജ് ഭൂഷൺ സിംഗിനു പകരം ഇളയമകൻ കരൺ ഭൂഷൺ സിംഗാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.
ബ്രിജ് ഭൂഷണന്റെ മകന്റെ സ്ഥാനാർഥിത്വം കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു. ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോയെന്നും സാക്ഷി മാലിക് ചോദിച്ചു.
ബ്രിജ്ഭൂഷണ് എതിരെ പ്രചാരണം നടത്തുമെന്ന് ഗുസ്തി താരങ്ങൾ നേരത്തെ വ്യകതമാക്കിയിരുന്നു. ബ്രിജ് ഭൂഷൺ സിംഗിന് സീറ്റു നൽകരുതെന്ന് ഹരിയാനയിലെ ജാട്ട് സമുദായ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് മകന് സീറ്റ് നല്കി ബ്രിജ് ഭൂഷണെ ബിജെപി അനുനയിപ്പിച്ചത്.