പെരുമാറ്റ ചട്ടലംഘനം; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്ക്
Wednesday, May 1, 2024 11:18 PM IST
ഹൈദരാബാദ്: തെലുങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അദ്ദേഹത്തെ അടുത്ത 48 മണിക്കൂറത്തേക്ക് പ്രചാരണ പരിപാടികളിൽനിന്ന് വിലക്കിയത്.
മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമർശത്തെതുടർന്നാണ് നടപടി. പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് തെലുങ്കാന കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചന്ദ്ര ശേഖർ റാവു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി കമ്മീഷൻ കണ്ടെത്തി. പിന്നാലെയാണ് പ്രചാരണത്തിൽനിന്ന് അദ്ദേഹത്തെ വിലക്കിയത്.