ഇടിമിന്നൽ; ആലപ്പുഴയിൽ സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു
Wednesday, May 1, 2024 1:26 AM IST
ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു. ആലപ്പുഴയിൽ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സെന്റ് ജോസഫ്സ് സ്കൂളിലെ സ്ട്രോംഗ് റൂമിലെ കാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്. വിവരം ജില്ലാ കളക്ടർ സ്ഥാനാർഥികളെ വിളിച്ച് അറിയിക്കുകയായിരുന്നു.
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് എം. ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. മിന്നലേറ്റ് സിസിടിവി കാമറകൾ നശിച്ച വിഷയവും പരാതിയിൽ ചൂണ്ടിക്കാണച്ചിട്ടുണ്ട്.