പണം തിരികെ അടയ്ക്കാൻ നിയമോപദേശം; ബാങ്ക് മാനേജറുമായി എം.എം.വർഗീസ് ചർച്ച നടത്തി
Tuesday, April 30, 2024 6:46 PM IST
തൃശൂർ: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ നീക്കം. പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സിപിഎമ്മിന് നിയമോപദേശം ലഭിച്ചതായി സൂചനയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തി ചര്‍ച്ച നടത്തി. ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും തൃശൂർ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ എത്തി.
അതേസമയം കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിക്കുകയാണ്. കേസിൽ എം.എം.വര്‍ഗീസിനെ ഇഡി പല തവണ ചോദ്യം ചെയ്തിരുന്നു.