ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
Monday, April 29, 2024 10:22 PM IST
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്ന് ബിജെപി നേതാവ് പി.സി. ജോർജ്.
ബിജെപിക്ക് 20 സീറ്റും ലഭിക്കുമെന്നുവേണം താൻ പറയാൻ. എന്നാൽ അത്തരം മടയത്തരം പറയാൻ താനില്ലെന്നും പി.സി പറഞ്ഞു.
മൂന്ന് സീറ്റ് ഉറപ്പായും കിട്ടും. രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാം. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും പി.സി കൂട്ടിച്ചേർത്തു.