യുപിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
Monday, April 29, 2024 6:41 AM IST
ഉന്നാവോ: യുപിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഹർദോയ്-ഉന്നാവോ റോഡിൽ ജമാൽദിപൂർ ഗ്രാമത്തിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ 20 ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
അമിത വേഗതയിൽ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റുചെയ്തു.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.