ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
Sunday, April 28, 2024 3:36 PM IST
സിൽഹറ്റ്: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സജന സജീവിന് അരങ്ങേറ്റം.
അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ ആദ്യമത്സരത്തിലാണ് വയനാട് സ്വദേശിനിയായ സജന നീലക്കുപ്പായം അണിയുന്നത്.
വനിതാ പ്രീമിയർ ലീഗിൽ മുംബൈയ്ക്കായി മികച്ച പ്രകടനം സജന പുറത്തെടുത്തിരുന്നു. നേരത്തെ മലയാളിയായ മിന്നു മണി ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു.