മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
Sunday, April 28, 2024 10:19 AM IST
ഇടുക്കി : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ.
സിപിഎം ഉപദ്രവിക്കുകയാണെന്നും ഇത് തുടരുകയാണെങ്കിൽ താൻ ബിജെപിയിൽ ചേരുമെന്നും മുൻ ദേവികുളം എംഎൽഎ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാൻ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
പ്രകാശ് ജാവഡേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോൾ വേണമെങ്കിലും പാർട്ടിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.