സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
Sunday, April 28, 2024 7:49 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനൊപ്പം ഇ.പി.ജയരാജന് പ്രകാശ് ജാവഡേക്കറെ കണ്ട സംഭവവും ചർച്ചയാകുമെന്ന് സൂചനയുണ്ട്.
കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണെന്നും ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടെയാണ് പ്രകാശ് ജാവഡേക്കറുമായി ജയരാജൻ ചർച്ച നടത്തിയെന്ന വാർത്ത പുറത്തു വന്നത്.
ഇപിക്കെതിരെ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നടപടിയുടെ ഭാഗമായി ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.