ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
Saturday, April 27, 2024 5:17 PM IST
ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രെയല്‍ റണ്‍ ഏപ്രില്‍ 30 ന് രാവിലെ 11ന് നടത്തും.
സൈറന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.