ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
Saturday, April 27, 2024 12:23 PM IST
പത്തനംതിട്ട: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ മകനെ ശോഭാ സുരേന്ദ്രൻ കണ്ടിരുന്നുവെന്ന് ബിജെപി നേതാവ് സി.ജി. രാജഗോപാൽ. കൂടിക്കാഴ്ച നടന്ന സമയം താനും ഉണ്ടായിരുന്നുവെന്നും എന്നാൽ അവർ എന്താണ് സംസാരിച്ചതെന്ന് അറിയില്ലെന്നും സി.ജി. രാജഗോപാൽ പറഞ്ഞു.
അതേസമയം, ഇ.പി. ജയരാജന് ബിജെപിയില്‍ പോകുമെന്ന് പറയുന്നത് പച്ചനുണയാണെന്ന് എം.വി. ജയരാജന് പറഞ്ഞു. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ജനങ്ങള്‍ക്ക് കാര്യം ബോധ്യപ്പെട്ടുവെന്നും എം.വി. ജയരാജന് വ്യക്തമാക്കി. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് അന്തര്ധാരയുള്ളതെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.
ഇ.പി വിഷയത്തില്‍ പാര്‍ട്ടി നിലപാട് പിബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇ.പിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മില്‍ ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് തന്നെയാണ് പറഞ്ഞതെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.