രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
Saturday, April 27, 2024 11:32 AM IST
ന്യൂഡൽഹി: രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. സിറ്റിംഗ് എംപി സ്മൃതി ഇറാനി അമേഠിയില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും ലോക്സഭാ സീറ്റില്‍ മത്സരിക്കുമോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പ്രതികരണം.
ജനങ്ങള്‍ പലപ്പോഴും ഞാന്‍ അവര്‍ക്കൊപ്പം ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. രാജ്യം മുഴുവന്‍ ഞാന്‍ സജീവമായി ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലുണ്ടാവണമെന്ന ശബ്ദം ഉയരുന്നു. 1999 മുതല്‍ അമേഠിയില്‍ പ്രചാരണത്തിന് താനുണ്ടെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയെ തുരത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധി കുടുംബത്തിനൊപ്പമാണ്. ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങിവരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.