തൃ​ശൂ​ര്‍: ബി​ജെ​പി നേ​താ​ക്ക​ൾ വോ​ട്ടി​ന് പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി തൃ​ശൂ​ര്‍ ഒ​ള​രി ശി​വ​രാ​മ​പു​രം കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര്‍.

ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വാ​യ സു​ഭാ​ഷ് വീ​ട്ടി​ലെ​ത്തി പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ള​നി നി​വാ​സി​ക​ളാ​യ അ​ടി​യാ​ത്ത് ഓ​മ​ന , ച​ക്ക​നാ​രി ലീ​ല എ​ന്നി​വ​ർ രം​ഗ​ത്ത് എ​ത്തി.

ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ഴേ​ക്കും പ​ണ​വു​മാ​യി വ​ന്ന​യാ​ൾ മ​ട​ങ്ങി​യെ​ന്നും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്നും കോ​ള​നി നി​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി​ക്ക് പ​ങ്കി​ല്ലെ​ന്ന് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ കെ.​കെ.​അ​നീ​ഷ് കു​മാ​ർ.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന തൃ​ശൂ​രി​ൽ എ​ൻ​ഡി​എ​യ്ക്കാ​യി സു​രേ​ഷ് ഗോ​പി​യും യു​ഡി​എ​ഫി​നാ​യി കെ.​മു​ര​ളീ​ധ​ര​നും എ​ൽ​ഡി​എ​ഫി​നാ​യി വി.​എ​സ്.​സു​നി​ല്‍ കു​മാ​റു​മാ​ണ് മ​ത്സ​ര​രം​ഗ​ത്ത്.

തോ​ൽ​വി ഉ​റ​പ്പി​ച്ച മ​റ്റ് രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണി​തെ​ന്നും പ​ണം ന​ൽ​കാ​ൻ പാ​ർ​ട്ടി ആ​രെ‌​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.