ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
Thursday, April 25, 2024 7:37 PM IST
തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങൾക്കു നിരക്കുന്ന വിധത്തിലുള്ള ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കേരളത്തിലെ വോട്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയൻ.
ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.