പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Thursday, April 25, 2024 12:49 PM IST
കോഴിക്കോട്: പയ്യോളിയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ഗേറ്റിന് സമീപം ചിതറിയ നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞില്ല.
തിക്കോടി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. ഇന്ന് രാവിലെ ആറരയ്ക്ക് മലബാർ എക്സ്പ്രസ് ആണ് തട്ടിയതെന്നാണ് വിവരം.