ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Thursday, April 25, 2024 6:24 AM IST
മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി. ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ല. ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നതെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.