രാസലഹരിയുമായി യുവാവ് പിടിയിൽ
Thursday, April 25, 2024 12:04 AM IST
ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കായംകുളത്ത് ചേരാവള്ളി എൽപി സ്കൂള്‍ ജംഗ്ഷന് സമീപമാണ് സംഭവം. പുളിമൂട്ടിൽ കിഴക്കേതിൽ അൻവർ ഷാ (30) ആണ് പിടിയിലായത്.
ഇയാളുടെ പക്കൽനിന്ന് 30 ഗ്രാം എംഡിഎംഎ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടി.
ഇയാൾ മാസങ്ങളായി ബംഗളൂരുവിൽനിന്നും എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.